+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഹൃത്തിന്‍റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മി​ല്ല; ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ട് കാ​ല​ങ്ങ​ളാ​യെ​ന്ന് മ​സ്ക്

വാ​ഷിം​ഗ്ട​ൺ: ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​നി​ന്‍റെ ഭാ​ര്യ നി​ക്കോ​ൾ ഷ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ‌ നി​ഷേ​ധി​ച്ച് ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ൺ മ​സ്ക്. വാ​ർ​ത്ത പൂ​ർ
സുഹൃത്തിന്‍റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മി​ല്ല; ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ട് കാ​ല​ങ്ങ​ളാ​യെ​ന്ന് മ​സ്ക്
വാ​ഷിം​ഗ്ട​ൺ: ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​നി​ന്‍റെ ഭാ​ര്യ നി​ക്കോ​ൾ ഷ​ന​ഹാ​നു​മാ​യി ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ‌ നി​ഷേ​ധി​ച്ച് ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ൺ മ​സ്ക്. വാ​ർ​ത്ത പൂ​ർ​ണ​മാ​യും അ​സം​ബ​ന്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. വാ​ർ​ത്ത​യു​ടെ ലി​ങ്ക് ന​ൽ​കി​യാ​യി​രു​ന്നു മ​സ്കി​ന്‍റെ ട്വീ​റ്റ്.

താ​നും സെ​ർ​ജി​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്, ഇ​ന്ന​ലെ രാ​ത്രി പാ​ർ​ട്ടി​യി​ൽ ത​ങ്ങ​ളൊ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ സെ​ർ​ജി​യു​ടെ ഭാ​ര്യ​യെ ര​ണ്ട് ത​വ​ണ​യാ​ണ് ക​ണ്ട​ത്. ആ ​സ​മ​യം നി​ര​വ​ധി ആ​ളു​ക​ളും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ണ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല- മ​സ്ക് ട്വീ​റ്റ് ചെ​യ്തു.

ത​നി​ക്കെ​തി​രെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ച പ്ര​സി​ദ്ധീ​ക​ര​ണം മു​മ്പ് നി​ര​വ​ധി ത​വ​ണ മ​റ്റു​ള്ള ആ​ളു​ക​ളെ​യും സ്വ​ഭാ​വ​ഹ​ത്യ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​സ്ക് ആ​രോ​പി​ക്കു​ന്നു. ഗാ​യി​ക ഗ്രിം​സു​മാ​യു​ള്ള ബ​ന്ധം 2021 സെ​പ്റ്റം​ബ​റി​ൽ പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് നി​ക്കോ​ളു​മാ​യി മ​സ്ക് അ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും നി​ഷേ​ധി​ച്ച മ​സ്ക് താ​ൻ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ത​ന്നെ വ​ള​രെ കാ​ല​മാ​യെ​ന്ന് പ​റ​യു​ന്നു.

അ​ടു​ത്തി​ടെ എ​ടു​ത്ത​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സെ​ർ​ജി ബ്രി​നി​നൊ​പ്പം പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ഫോ​ട്ടോ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ഷാ​ന​ഹാ​നും മ​സ്‌​കും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ തു​ട​ര്‍​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന മ​സ്‌​കും ബ്രി​നും സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.
More in Latest News :