+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ശ​യ​രോ​ഗം: യു​വ​തി​യെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ കൊ​ല​പ്പെ​ടു​ത്തി

ഗാ​സി​യാ​ബാ​ദ്: അ​വി​ഹി​ത​ബ​ന്ധം സം​ശ​യി​ച്ച് യു​വാ​വ് വിധവയായ സ​ഹോ​ദ​ര​ഭാ​ര്യ​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജാനി മേഖലയിലെ ഖാ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ൽ വസിക്കുന്ന ട്വി​ങ്കി​ൾ(25
സം​ശ​യ​രോ​ഗം: യു​വ​തി​യെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ കൊ​ല​പ്പെ​ടു​ത്തി
ഗാ​സി​യാ​ബാ​ദ്: അ​വി​ഹി​ത​ബ​ന്ധം സം​ശ​യി​ച്ച് യു​വാ​വ് വിധവയായ സ​ഹോ​ദ​ര​ഭാ​ര്യ​യെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ജാനി മേഖലയിലെ ഖാ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ൽ വസിക്കുന്ന ട്വി​ങ്കി​ൾ(25) എ​ന്ന യു​വ​തി​യാ​ണ് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അ​ഭി​ഷേ​കി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ട്വി​ങ്കി​ളി​ന്‍റെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ഭി​ഷേ​ക് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് 2021-ൽ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തി​ന് ശേ​ഷം അ​ഭി​ഷേ​കി​ന് ഇ​വ​രു​ടെ മേ​ൽ സം​ശ​യം ഉ​ട​ലെ​ടു​ത്തിരുന്നു. അ​ടു​ത്ത നാ​ളു​ക​ളി​ൽ യു​വ​തി തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ഭി​ഷേ​കി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു.

അ​ഭി​ഷേ​കി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :