+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം; പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യും എം​പി​മാ​രും ഉ​ള്ള ഡൽഹിയിലെ കി​ങ്‌​സ്‌​വെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്
രാ​ഹു​ല്‍ ഗാ​ന്ധി​യു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം; പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യും എം​പി​മാ​രും ഉ​ള്ള ഡൽഹിയിലെ കി​ങ്‌​സ്‌​വെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച എ​ന്‍​എ​സ്‌​യു​ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ച​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ളവരെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ഹു​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 50 എം​പി​മാ​ര്‍ നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ക​യാ​ണ്.

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, കെ. ​മു​ര​ളീ​ധ​ര​ന്‍, ര​മ്യ ഹ​രി​ദാ​സ്, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എ​ന്നി​വ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. സോ​ണി​യാ ഗാ​ന്ധി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം മാ​ത്ര​മേ ഇ​വ​രെ വി​ട്ട​യ​യ്ക്കൂ എ​ന്നാ​ണ് വി​വ​രം.
More in Latest News :