+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​സ​ഭ​യി​ലും 19 എം​പി​മാ​ര്‍​ക്കു സ​സ്‌​പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തി​ന് 19 എം​പി​മാ​ർക്ക് സസ്പെൻഷൻ. കനിമൊഴി, സുസ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരുൾപ്പെടെ 19 എം​പിമാരെയാണ് സസ്പ
രാ​ജ്യ​സ​ഭ​യി​ലും 19 എം​പി​മാ​ര്‍​ക്കു സ​സ്‌​പെ​ന്‍​ഷ​ന്‍
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തി​ന് 19 എം​പി​മാ​ർക്ക് സസ്പെൻഷൻ. കനിമൊഴി, സുസ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരുൾപ്പെടെ 19 എം​പിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​രാ​യ എ​.എ.റ​ഹീം, വി.ശി​വ​ദാ​സ​ന്‍, പി.സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​വരിൽ ഉ​ണ്ട്.

വി​ല​ക്ക​യ​റ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് എം​പി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ടി.​എ​ന്‍. പ്ര​താ​പ​ന്‍, ര​മ്യ ഹ​രി​ദാ​സ്, മാ​ണി​ക്കം ടാ​ഗോ​ര്‍, ജോ​തി​മ​ണി എ​ന്നി​വ​രെ ലോ​ക്‌​സ​ഭ​യി​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. മ​ണ്‍​സൂ​ണ്‍ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ലോക്സഭയിൽ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യസഭയിലും എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്.
More in Latest News :