+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല; ഞെട്ടിക്കുന്ന സംഭവം

ഇസ്താംബുൾ: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല വെട്ടിമാറ്റിയതായി കണ്ടെത്തി. ഈ മാസം 21ന് തുർക്കിയിലെ അങ്കാറയിൽനിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്കുള്ള സൺ എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവ
വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല; ഞെട്ടിക്കുന്ന സംഭവം
ഇസ്താംബുൾ: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല വെട്ടിമാറ്റിയതായി കണ്ടെത്തി. ഈ മാസം 21ന് തുർക്കിയിലെ അങ്കാറയിൽനിന്ന് ജർമനിയിലെ ഡസൽഡോർഫിലേക്കുള്ള സൺ എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഒരു ചെറിയ പാമ്പിന്‍റെ തല ഉരുളക്കിഴങ്ങിനും പച്ചക്കറികൾക്കുമിടയിൽ ഒളിപ്പിച്ചതായാണ് കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ഭക്ഷ്യവിതരണക്കാരുമായുള്ള കരാർ നിർത്തലാക്കിയതായി വിമാനക്കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ തീർത്തും സ്വീകാര്യമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും വിമാനക്കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനി തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു. പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ ഇത്തരത്തിലൊന്ന് ഉണ്ടായിരുന്നില്ല. പിന്നീട് ഇതിൽ ആരെങ്കിലും ഇട്ടതാകാമെന്നും കമ്പനി അറിയിച്ചു.
More in Latest News :