ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനുമേല്‍ ഇന്ത്യ വിജയം നേടിയതിന്റെ 23ാം വാര്‍ഷികദിനമായ ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ദേശീയ യുദ്ധ സ്മാരകത്തിലെത്തി വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ വി.ആര്.ചൗധരി എന്നിവരും പ്രതിരോധമന്ത്രിയ്ക്കൊപ്പമെത്തി വീരചരമം പ്രാപിച്ച സൈനികര്‍ക്ക് പുഷ്പചക്രമര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിലും ജമ്മുവിലും പ്രത്യേക ചടങ്ങുകള്‍ നടന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.