ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാകളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ രേണുരാജില്‍നിന്നാണ് ശ്രീറാം ചുമതലയേറ്റത്. കളക്ട്രേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കത്തകര്‍ കരിങ്കൊടി പ്രതിഷേധം ഉള്‍പ്പെടെ സംഘടിപ്പിച്ചെങ്കിലും ഇവരെ മാറ്റി കളക്ടര്‍ക്ക് കടന്നുപോകാന്‍ പോലീസ് വഴിയൊരുക്കി.
ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമന് പ്രതികരിച്ചു. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നെന്നും ശ്രീറാം പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം അറിയിച്ചു.
പത്രപ്രവര്‍ത്തകനായ കെഎം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ കളക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തിയിരുന്നു. കേരളാ പത്രവ്രവര്ത്തക യൂണിയന്റെ സംസ്ഥാന കമ്മറ്റിയും ആലപ്പുഴ ജില്ലാ കമ്മറ്റിയും നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.