തിരുവനന്തപുരം: മോദി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എംപിയെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് കിഴക്കേകോട്ട ഗാന്ധിപാർക്കിൽ കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവർത്തകരും സത്യഗ്രഹം നടത്തും. രാവിലെ 10 ന് സത്യഗ്രഹം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, നേതാക്കൾ, മണ്ഡലതലം വരെയുള്ള പാർട്ടി ഭാരവാഹികൾ, പോഷകസംഘടനാ നേതാക്കൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കൗണ്‍സിലർമാർ, സഹകരണസംഘം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുക്കും.