+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ റെയിൽ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

കൊച്ചി: കെ റെയിൽ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേ
കെ റെയിൽ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
കൊച്ചി: കെ റെയിൽ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് വിശദീകരിച്ചത്.

കെ റെയില്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ അപക്വമാണ്. സംസ്ഥാന സർക്കാർ നടത്തുന്ന സർവേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമായിരിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു.

കെ റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവേയ്ക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ വിശദമാക്കി.
More in Latest News :