+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്നു, നി​ങ്ങ​ളെ ജ​നം വെ​റു​ക്കും': പ്ര​തി​പ​ക്ഷ​ത്തെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിന് രാജ്യതാൽപര്യത്തേക്കാൾ രാഷ്ട്രീയ താൽപര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് പ്രതിപക്ഷം തടസം നിൽക്കുകയാണ്. പ്രതിപക്ഷ ചെയ്തികളെ ജനം വെറു
ന്യൂഡൽഹി: പ്രതിപക്ഷത്തിന് രാജ്യതാൽപര്യത്തേക്കാൾ രാഷ്ട്രീയ താൽപര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് പ്രതിപക്ഷം തടസം നിൽക്കുകയാണ്. പ്രതിപക്ഷ ചെയ്തികളെ ജനം വെറുക്കുമെന്നും പ്രധാനമന്ത്രി വിമർശിച്ചു.

കാണ്‍പൂരില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹര്‍മോഹന്‍ സിംഗിന്‍റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വിമർശനം.

അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടപ്പിലാക്കാൻ പറ്റാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോവുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ്. അവര്‍ക്ക് നടത്താനാവാത്ത കാര്യങ്ങളില്‍ സർക്കാർ തീരുമാനമെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണവരെന്നും മോദി പറഞ്ഞു.
More in Latest News :