+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിംഗ് തൊഴിലാളി മരിച്ചു

പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിംഗ് തൊഴിലാളി മരിച്ചു. പത്തനംതിട്ട കുന്നന്താനം മുണ്ടിയപ്പള്ളിയിൽ താമസിക്കുന്ന റെജി സെബാസ്റ്റ്യനാണ് (48) മരിച്ചത്. പാല സ്വദേശിയായ റെജി മുണ്ടിയപ്പള്ളിയിൽ വാടക
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിംഗ് തൊഴിലാളി മരിച്ചു
പത്തനംതിട്ട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ടാപ്പിംഗ് തൊഴിലാളി മരിച്ചു. പത്തനംതിട്ട കുന്നന്താനം മുണ്ടിയപ്പള്ളിയിൽ താമസിക്കുന്ന റെജി സെബാസ്റ്റ്യനാണ് (48) മരിച്ചത്. പാല സ്വദേശിയായ റെജി മുണ്ടിയപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ റെജി കുഴഞ്ഞ് വീണു. ഉടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
More in Latest News :