+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​മി​യോ,ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ഹോ​മി​യോ,ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 60 ആ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഓ​ഫീ​സേ​ഴ്‌​
ഹോ​മി​യോ,ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ഹോ​മി​യോ,ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം 60 ആ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

സം​സ്ഥാ​ന​ത്തെ എം​ബി​ബി​എ​സ് ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യ​പ​രി​ധി സർക്കാർ ഉ​യ​ര്‍​ത്തി​യ​തി​നു സ​മാ​ന​മാ​യി ഹോ​മി​യോ,ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ​യും വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​സോ​സി​യേ​ഷ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാര്യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു കോടതി പറഞ്ഞു, വിഷയത്തിൽ ​സര്‍​ക്കാ​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ​യെ​ന്നും ​കോ​ട​തി നിലപാട് വ്യക്തമാക്കി.

വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം എ​ന്താ​ണെ​ന്ന് മൂ​ന്നു​മാ​സ​ത്തി​ന​കം കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യ​വു​മാ​യി ഹോ​മി​യോ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.
More in Latest News :