+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്കം ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫി​ന്; രാ​ധി​ക ചെ​യ​ർ​പേ​ഴ്സ​ൺ

വൈ​ക്കം: ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ രാ​ധി​ക ശ്യാം ​വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ശീ​ല എം. ​നാ​യ​രെ ഒ​രു വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 11 വോ​ട്
വൈ​ക്കം ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫി​ന്;  രാ​ധി​ക ചെ​യ​ർ​പേ​ഴ്സ​ൺ
വൈ​ക്കം: ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ രാ​ധി​ക ശ്യാം ​വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ശീ​ല എം. ​നാ​യ​രെ ഒ​രു വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 11 വോ​ട്ടു​ക​ൾ രാ​ധി​ക​യ്ക്കും 10 വോ​ട്ട് സു​ശീ​ല​യ്ക്കും ല​ഭി​ച്ചു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഒ. ​മോ​ഹ​ന​കു​മാ​രി​ക്ക് നാ​ല് വോ​ട്ടു​ക​ൾ ല​ഭി​ച്ചു. സി​പി​എം വി​മ​ത എ.​സി. മ​ണി​യ​മ്മ എ​ൽ​ഡി​എ​ഫി​നു അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​പ്പോ​ൾ സ്വ​ത​ന്ത്ര​നാ​യ അ​യ്യ​പ്പ​ൻ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്നു.

ന​ഗ​ര​സ​ഭ 15-ാം വാ​ർ​ഡി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ധി​ക​യ്ക്ക് യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം ഒ​രു വ​ർ​ഷ​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്. 26 അം​ഗ കൗ​ൺ​സി​ലി​ൽ യു​ഡി​എ​ഫി​ന് 11 അം​ഗ​ങ്ങ​ളും എ​ൽ ഡി ​എ​ഫി​ന് ഒ​ൻ​പ​ത് അം​ഗ​ങ്ങ​ളും ബി​ജെ​പി​ക്ക് നാ​ല് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് പു​റ​മെ സി​പി​എം വി​മ​ത​യും ഒ​രു സ്വ​ത​ന്ത്ര​നു​മു​ണ്ട്.
More in Latest News :