മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷം വീണ്ടും സുപ്രീംകോടതിയില്‍. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികളുമായി മുന്നോട്ട് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ശിവസേനയുടെ ഔദ്യോഗികപക്ഷമാണെന്നു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഓഗസ്റ്റ് എട്ടിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ക്കും നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചത്.
തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന് ചൂണ്ടിക്കാണിച്ച് ഏക്നാഥ് ഷിന്‍ഡെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ തങ്ങള്‍ക്കാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഷിന്‍ഡെ പക്ഷം കമ്മീഷനെ സമീപിച്ചത്.
ഇതിനുപിന്നാലെ തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന് വ്യക്തമാക്കി താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചു. ഇതേതുടര്‍ന്നാണ് ഔദ്യോഗികപക്ഷമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് കമ്മീഷന് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടത്.