+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ വീണ്ടും പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ വീണ്ടും പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. തി​രു​വ​ള്ളൂ​രി​ലെ കീ​ഴ്‌​ച്ചേ​രി​യി​ലു​ള്ള സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം.രാ​വി​ല
ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ വീണ്ടും പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ല്‍ വീണ്ടും പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. തി​രു​വ​ള്ളൂ​രി​ലെ കീ​ഴ്‌​ച്ചേ​രി​യി​ലു​ള്ള സ്‌​കൂ​ള്‍ ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം.

രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ ശേ​ഷം ഹോ​സ്റ്റ​ലി​ലേ​ക്ക് മ​ട​ങ്ങി​യാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഏ​റെ​നേ​ര​മാ​യി കാ​ണാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രും നടത്തിയ തെരച്ചിലിലാണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ള്ള​കു​റി​ച്ചി​യി​ലേ​തി​നു സ​മാ​ന​മാ​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

കേസന്വേഷിക്കുന്ന സി​ബി​സിഐഡി സംഘം ഉടൻ സ്ഥലത്തെത്തും. സ്‌​കൂ​ള്‍ ക്യാ​മ്പ​സി​നു​ള്ളി​ല്‍​വ​ച്ച് കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ സി​ബി​സിഐഡി കേസന്വേഷിക്കണമെന്ന ഹൈ​ക്കോ​ട​തി ഉത്തരവിനെതുടർന്നാണ് സംഘം സ്ഥലത്തെത്തുക.
More in Latest News :