+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി​യെ ഭു​വ​നേ​ശ്വ​ര്‍ എ​യിം​സി​ലേ​ക്ക് മാ​റ്റി

കോല്‍​ക്ക​ത്ത: അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ത്ഥ ചാ​റ്റ​ര്‍​ജി​യെ ഭു​വ​നേ​ശ്വ​റിലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. കോ​ല്‍
അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി​യെ ഭു​വ​നേ​ശ്വ​ര്‍ എ​യിം​സി​ലേ​ക്ക് മാ​റ്റി
കോല്‍​ക്ക​ത്ത: അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി പാ​ര്‍​ത്ഥ ചാ​റ്റ​ര്‍​ജി​യെ ഭു​വ​നേ​ശ്വ​റിലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ചാ​റ്റ​ര്‍​ജി​യെ എ​യിം​സി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ര്‍​ന്ന് ചാ​റ്റ​ര്‍​ജി​യെ പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മെഡിക്കൽ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി​യു​ടെ ആ​ശു​പ​ത്രി വാ​സ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഇ​ഡി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ല്‍ ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നു കീ​ഴി​ല​ല്ലാ​ത്ത മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​ന്ന് രാ​വി​ലെ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ലാ​ണ് ചാ​റ്റ​ര്‍​ജി​യെ ഭു​വ​നേ​ശ്വ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

മ​ന്ത്രി​യെ വൈ​കാ​തെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ഇ​യാ​ളു​ടെ സ​ഹാ​യി അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യും.
More in Latest News :