+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാര്‍വശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍വശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്താന്‍ താണ്ടിയ വഴികള
പാര്‍വശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: പാര്‍വശ്വവത്കരിക്കപെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്താന്‍ താണ്ടിയ വഴികളാണ് ദ്രൗപതി തന്‍റെ 20 മിനിറ്റു നീണ്ട പ്രസംഗത്തില്‍ വരച്ച് കാട്ടിയത്.

ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്നാണ് തന്‍റെ യാത്ര ആരംഭിച്ചത്. അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കുക എന്നതുപോലും തനിക്ക് ഒരു സ്വപ്നം മാത്രമായിരുന്നു.

സ്വപ്‌നം കാണാനും, ആ സ്വപ്‌നത്തെ യാത്ഥാര്‍ഥ്യമാക്കാനും രാജ്യത്തെ പാവപ്പെട്ടവർക്കും കഴിയുമെന്നതിന്‍റെ തെളിവാണ് തന്‍റെ രാഷ്ട്രപതി സ്ഥാനമെന്ന് ദ്രൗപതി പറഞ്ഞു. ഗോത്രവിഭാഗത്തില്‍പെട്ട പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചവള്‍ക്ക് ഉന്നതപദവിയിലെത്താന്‍ കഴിയുന്നത് ജനാധിപത്യത്തിന്‍റെ വിജയമാണ്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവര്‍ക്കും ഒരേപോലെ കരുത്തുപകരുന്ന വാക്കുകളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുടനീളം നിറഞ്ഞുനിന്നത്. സ്വന്തം ഭാവിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്‍റെ ഭാവിയുടെ അടിത്തറ പാകണമെന്ന് രാഷ്ട്രപതി യുവജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

രാഷ്ട്രപതി എന്ന നിലയില്‍ യുവജനങ്ങളോടൊപ്പം ഉണ്ടാകും. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
More in Latest News :