കണ്ണൂർ: പിണറായിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്.
അതേസമയം സിപിഎം പ്രവർത്തകർ മർദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും ആശുപത്രിയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് വീണ് മരിച്ചതെന്നും പോലീസ് പറയുന്നു.
ഞായറാഴ്ചയാണ് പിണറായിയിൽ സിപിഎം-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.