+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരണം; ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം

കോഴിക്കോട്: കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം. ജോസ് കെ. മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്
ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരണം; ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം
കോഴിക്കോട്: കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം. ജോസ് കെ. മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.

ബിജെപിക്ക് യഥാർഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നിയാകണം പ്രചാരണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. യുഡിഎഫ് വിപുലീകരിക്കണമെന്ന വി.കെ. ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.

പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ, ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം.കെ. രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യത്തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.
More in Latest News :