+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ജനങ്ങളോടുള്ള വെല്ലുവിളി, അംഗീകരിക്കാന്‍ കഴിയില്ല': ശ്രീറാമിന്‍റെ നിയമനത്തിനെതിരെ ചെന്നിത്തല

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ശ്രീറാമിനെ കളക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആലപ്പുഴക്കാര്‍ക്ക് ഈ നിയമനം അംഗീകരിക്കാന
കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ശ്രീറാമിനെ കളക്ടറാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആലപ്പുഴക്കാര്‍ക്ക് ഈ നിയമനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണം. മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കളക്ടറായി നിയമിച്ചത് ശരിയായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

നേരത്തേ, ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തിയിരുന്നു. സമനില തെറ്റിയ പിണറായി സർക്കാരിന്‍റെ സമനില തെറ്റിയ തീരുമാനമാണിതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
More in Latest News :