+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എല്ലാത്തിനും കാരണം ഗാന്ധി കുടുംബം': മകൾക്കെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് സ്മൃതി

ന്യൂഡൽഹി: മകൾക്ക് ഗോവയിൽ അനധികൃത ബാർ ലൈസൻസ് ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബത്തിന്‍റെ അഴിമതി തുറന്നുകാട്ടിയതിനെ തുടർന്ന് കോൺഗ്രസ
ന്യൂഡൽഹി: മകൾക്ക് ഗോവയിൽ അനധികൃത ബാർ ലൈസൻസ് ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ഗാന്ധി കുടുംബത്തിന്‍റെ അഴിമതി തുറന്നുകാട്ടിയതിനെ തുടർന്ന് കോൺഗ്രസുകാർ തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ആരോപണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സ്മൃതി പറഞ്ഞു.

തന്‍റെ മകൾ ഇപ്പോഴും കോളജ് വിദ്യാർഥിനിയാണ്, അവൾ ബാർ ഒന്നും നടത്തുന്നില്ലെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.

അതേസമയം, മകൾക്ക് ഗോവയിൽ അനധികൃത ബാർ ലൈസൻസ് ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

കേന്ദ്രമന്ത്രിയുടെ കുടുംബത്തിനുനേരേ ഉയർന്നിരിക്കുന്നത് ഗുരുതര അഴിമതി ആരോപണമാണെന്നും, 13 മാസം മുന്പ് മരിച്ച വ്യക്തിയുടെ പേരിലാണ് ബാറിന്‍റെ ലൈസൻസെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഗോവയിലെ നിയമമനുസരിച്ച് ഒരു റസ്റ്ററന്‍റിന് ഒരു ബാർ ലൈസൻസാണ് ലഭിക്കുക. സ്മൃതിയുടെ മകൾ നടത്തുന്ന റസ്റ്ററന്‍റിന് രണ്ടു ബാർ ലൈസൻസാണ് അനുവദിച്ചിരിക്കുന്നതെന്നും ഖേര പറഞ്ഞു.

പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ബാറിന് എക്സൈസ് കാരണം കാണിക്കൽ നോട്ടീസ് നല്കിയതിനു പിന്നാലെയാണ് പ്രശ്നത്തിൽ ചർച്ചകൾ ചൂടുപിടിച്ചത്.
More in Latest News :