+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരുന്ന് വില കുറച്ചേക്കും; പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിലെന്ന് സൂചന

ന്യൂഡൽഹി: രാജ്യത്ത് മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന. കാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്ന് വിലയാകും കുറയ്ക്കു
മരുന്ന് വില കുറച്ചേക്കും; പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിലെന്ന് സൂചന
ന്യൂഡൽഹി: രാജ്യത്ത് മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് പരിഗണനയിലുണ്ടെന്നാണ് സൂചന.

കാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്ന് വിലയാകും കുറയ്ക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിൽ ഉണ്ടായേക്കും.

വെള്ളിയാഴ്ച മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം.

അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം. അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസ ഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല.
More in Latest News :