+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബംഗാളിൽ എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം': മന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ബംഗാളിൽ മന്ത്രി പാർഥ ചാറ്റർജി പ്രതിയായ സ്കൂൾ നിയമന കേസിൽ തൃണമൂൽ കോൺഗ്രസിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ബംഗാളിൽ എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാമെന്നും കുറ്റവാളികൾ ശി
ന്യൂഡൽഹി: ബംഗാളിൽ മന്ത്രി പാർഥ ചാറ്റർജി പ്രതിയായ സ്കൂൾ നിയമന കേസിൽ തൃണമൂൽ കോൺഗ്രസിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ബംഗാളിൽ എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.

കോടതി ഇടപെട്ടതോടെയാണ് കേസിൽ അന്വേഷണ ഏജൻസികൾ നടപടികൾ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയ പകപോക്കലിനായി ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പാർട്ടി അറിയിച്ചു.
More in Latest News :