+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചാബ് പോലീസ് യുപിയിൽനിന്ന് ആറ് ലക്ഷം ലഹരി ഗുളികകൾ പിടികൂടി

അമൃത്സർ: പഞ്ചാബ് പോലീസ് ഉത്തർപ്രദേശിലെ സഹാറൻപുരിൽ നടത്തിയ റെയ്ഡിൽ വൻ ലഹരിവേട്ട. ആറുലക്ഷത്തിലധികം ഫാർമ ഒപിയോയിഡുകളും കുത്തിവയ്പിനുള്ള മരുന്നുകളുമാണ് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം സഹാറൻപുരിലെ ലഹര
പഞ്ചാബ് പോലീസ് യുപിയിൽനിന്ന് ആറ് ലക്ഷം ലഹരി ഗുളികകൾ പിടികൂടി
അമൃത്സർ: പഞ്ചാബ് പോലീസ് ഉത്തർപ്രദേശിലെ സഹാറൻപുരിൽ നടത്തിയ റെയ്ഡിൽ വൻ ലഹരിവേട്ട. ആറുലക്ഷത്തിലധികം ഫാർമ ഒപിയോയിഡുകളും കുത്തിവയ്പിനുള്ള മരുന്നുകളുമാണ് പിടികൂടിയത്.

ശനിയാഴ്ച വൈകുന്നേരം സഹാറൻപുരിലെ ലഹരികടത്ത് കേന്ദ്രത്തിലാണ് പഞ്ചാബ് പോലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹാറൻപുരിൽ താമസിക്കുന്ന ആശിഷ് വിഷകർമയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ഫത്തേഗഡ് സാഹിബ്, എസ്എഎസ് നഗർ, എസ്ബിഎസ് നഗർ, രൂപ്നഗർ, പട്യാല, ലുധിയാന തുടങ്ങി നിരവധി ജില്ലകളിലേക്കാണ് സഹാറൻപുരിലെ ലഹരികടത്ത് കേന്ദ്രത്തിൽനിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
More in Latest News :