+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​രു​ന്ന​തി​ന് ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: സ്കൂ​ളി​ന് സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​രി
ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​രു​ന്ന​തി​ന് ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: സ്കൂ​ളി​ന് സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​രി​മ്പ അ​ങ്ങാ​ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സി​ദ്ധി​ഖ്, പീ​ര​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​രി​മ്പ എ​ച്ച്എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളും ആ​ൺ​കു​ട്ടി​ക​ളും ഒ​ന്നി​ച്ചാ​യി​രു​ന്നു ഇ​രു​ന്ന​ത്. ഇ​തി​നെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ എ​ത്തി ചോ​ദ്യം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​ർ കൂ​ട്ടം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. സം​ഘ​ത്തി​ലെ കൂ​ടു​ത​ലാ​ൾ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.
More in Latest News :