തിരുവനന്തപുരം: 2020 ൽ നടന്ന തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ ചെലവ് കണക്ക് സമർപ്പിക്കാതിരുന്നവരെ അയോഗ്യരാക്കുന്നതിനുള്ള കരട് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ വിശദീകരണവും ചെലവ് കണക്കും 30 നകം ലഭ്യമാക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർ ദേശിച്ചു.
30 നുശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ലായെന്നും അറിയിച്ചു. കരട് ലിസ്റ്റ് കമ്മീഷന്റെ വെബ്സൈറ്റിൽ (https://www.sec. kerala.gov.in) ജൂലൈ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് ദിവസത്തിനകം കണക്കോ കാരണമോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നൽകാൻ അറിയിച്ചിരുന്നു. അതു പ്രകാരം ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളാണ് 30 നകം ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയുടെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറാണ്. പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചാ യത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.