തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാനുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നൽകി.
താൻ പ്രതിപക്ഷ നേതാവായിരുന്ന സമയം ബ്രൂവറി ഡിസ്റ്റിലറി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിലുള്ള അഴിമതി ചൂണ്ടി കാട്ടി എതിർത്തിരുന്നു. തുടർന്ന് സർക്കാർ അത് പിൻവലിച്ചിരുന്നു. അതിനെതിരെ താൻ കോടതിയിൽ നൽകിയ കേസ് ഇപ്പോൾ നില നിൽക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ സർക്കാർ വീണ്ടും ഈ വിവാദ കമ്പനികൾക്ക് ബിയർ സ്പിരിറ്റ് എന്നിവ നിർമിക്കുവാൻ ഉള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.