തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ് കളക്ടറാവും. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെയും നിയമിച്ചു.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. എസ്. ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ചുമതലയ്ക്ക് ഒപ്പം കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയാണ് നൽകിയത്.