+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതചടങ്ങുകളില്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം: മതചടങ്ങുകളില്‍ ഇനി മുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍. തിരുവനന്തപുരത്തു നടന്ന പോലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള
മതചടങ്ങുകളില്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍
തിരുവനന്തപുരം: മതചടങ്ങുകളില്‍ ഇനി മുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് പോലീസ് അസോസിയേഷന്‍. തിരുവനന്തപുരത്തു നടന്ന പോലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചത്.

നിലവില്‍ ചില പോലീസ് സ്‌റ്റേഷനുകളുടെയും പോലീസ് ക്യാമ്പുകളുടേയും ഭാഗമായി ചില ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ജാതി അടിസ്ഥാനത്തില്‍ പോലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ നിന്ന് പോലീസ് സേനയെ ഒഴിവാക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

പ്രതിഷേധസമരങ്ങളില്‍ പോലീസിനെതിരെ അക്രമം വര്‍ധിക്കുകയാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. പോലീസിനു നേരെ കരി ഓയില്‍ ഒഴിക്കുകയും പോലീസിന്‍റെ മുഖത്തടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇത്തരം നടപടികളില്‍നിന്ന് പിന്മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
More in Latest News :