+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​: തൃ​ണ​മൂ​ലി​ന് അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​കി​ല്ലെന്ന് ത​രൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. ഉ​പ​രാ​ഷ്ട്ര
ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​: തൃ​ണ​മൂ​ലി​ന് അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​കി​ല്ലെന്ന് ത​രൂ​ര്‍
ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ണ്ടാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് എ​തി​ര്‍​പ്പു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.

പശ്ചിമ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി മാ​ര്‍​ഗ​രെ​റ്റ് ആ​ല്‍​വ​യും ത​മ്മി​ല്‍ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ ചെ​റി​യ വി​ട​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. 2024-ലെ പൊതു ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​തി​പ​ക്ഷ ഐ​ക്യം പ്ര​ധാ​ന​മാ​ണ്. ഭി​ന്ന​ത ഉ​ണ്ടാ​ക​രു​തെ​ന്നും ത​രൂ​ര്‍ ഓ​ര്‍​മിപ്പി​ച്ചു.

ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്ന കാ​ര്യം പ്ര​ഖ്യാ​പ​ന​ത്തി​ന് 20 മി​നി​റ്റ് മു​മ്പ് മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ അ​റി​ഞ്ഞ​തെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എംപി ഡെ​റി​ക് ഒ​ബ്രി​യാ​ന്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി​യു​മാ​യി മ​മ​ത സ​ന്ധി​ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് തി​രി​ച്ച​ടി​ച്ചു.

എ​ന്‍​ഡി​എ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് തൊ​ട്ടു​ത​ലേ​ന്ന് ഡാ​ര്‍​ജ​ലിം​ഗി​ലെ ഗ​വ​ര്‍​ണ​ര്‍ ഹൗ​സി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ആസാം മു​ഖ്യ​മ​ന്ത്രി​യും മ​മ​ത​യും കൂ​ടി​ക്കാ​ഴ്ച നടത്തിയെന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
More in Latest News :