+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.എം.മണിക്കെതിരായ റൂളിംഗ് സ്വയം വിമർശനമെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ എം.എം.മണിക്കെതിരായ റൂളിംഗ് സ്വയം വിമർശനമെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. റൂളിംഗും മുഖ്യമന്ത്രിയുടെ പ്രസംഗവും പരസ്പര വിരുദ്ധമല്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കരുതലോടെയായിരുന്
എം.എം.മണിക്കെതിരായ റൂളിംഗ് സ്വയം വിമർശനമെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ എം.എം.മണിക്കെതിരായ റൂളിംഗ് സ്വയം വിമർശനമെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. റൂളിംഗും മുഖ്യമന്ത്രിയുടെ പ്രസംഗവും പരസ്പര വിരുദ്ധമല്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കരുതലോടെയായിരുന്നു. എംഎം മണിക്കെതിരായ റൂളിംഗ് സഭയുടെ വലിയ തിരുത്തലിന്‍റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംവാദത്തിന്‍റെ ഭാഷ കൂടുതൽ ജനാധിപത്യപരമാകണമെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കർ എന്നതിനൊപ്പം ഇടത് ബോധ്യത്തോടെയുള്ള തന്‍റെ പ്രധാന പൊളിറ്റിക്കൽ സ്റ്റേറ്റ്‍മെന്‍റ് കൂടിയാണ് മണിയെ തിരുത്തിയ റൂളിങ്ങെന്നും എം.ബി രാജേഷ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്പീക്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
More in Latest News :