+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധ്യാപക ജോലി കുംഭകോണം: ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ

കോൽക്കത്ത: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ. മന്ത്രിയുടെ സഹായിയുടെ വസതിയിൽനിന്ന് ഇഡി 20 കോടിരൂപ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് അറ
അധ്യാപക ജോലി കുംഭകോണം: ബംഗാൾ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ
കോൽക്കത്ത: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പശ്ചിമബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിൽ. മന്ത്രിയുടെ സഹായിയുടെ വസതിയിൽനിന്ന് ഇഡി 20 കോടിരൂപ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

എട്ടുപേരടങ്ങുന്ന ഇഡി സംഘം വെള്ളിയാഴ്ച രാവിലെ ചാറ്റർജിയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. സിആർപിഎഫ് ഭടന്മാരുടെ കാവലിലായിരുന്നു റെയ്ഡ്. പിന്നാലെ മന്ത്രിയെ ഇഡി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

കുച്ച്ബെഹാർ ജില്ലയിലെ മേഘിൽഗഞ്ചിലുള്ള പരേഷ് അധികാരിയുടെ വസതിയിലും ഇതോടൊപ്പം റെയ്ഡ് നടത്തി. പ്രൈമറി വിദ്യാഭ്യാസ ബോർഡ് ചെയർമാൻ മണിക് ഭട്ടാചാര്യയുടെ വസതിയിലും റെയ്ഡ് നടത്തിയതായി ഇഡി അറിയിച്ചു.

കോൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ അന്വേഷിക്കുന്ന കേസിലെ സാന്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.
More in Latest News :