+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക​ര​യി​ലെ സ​ജീ​വന്‍റെ മ​ര​ണം; പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ സ​ജീ​വന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ര​മേ​ഖ​ല ഐ​ജി ഇ​ന്ന് സ​ര്‍​ക്കാ​രി​ന് കൈ​മാ​
വ​ട​ക​ര​യി​ലെ സ​ജീ​വന്‍റെ മ​ര​ണം; പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ സ​ജീ​വന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ര​മേ​ഖ​ല ഐ​ജി ഇ​ന്ന് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും.

വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സം​ഭ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ട്. സ്റ്റേ​ഷ​നി​ല്‍​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​പ്പി​ച്ചി​ട്ടും അ​ടി​യ​ന്ത ചി​കി​ത്സ ന​ല്‍​കി​യി​ല്ല. ആ​ശു​പ​ത്രി​ലെ​ത്തി​ക്കാ​ന്‍ സ​ജീ​വ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​യാ​റാ​യി​ട്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇവരുടെ വാ​ഹ​നം വി​ട്ടു ന​ല്‍​കി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തെ​തു​ട​ര്‍​ന്ന് മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. ഇ​വ​രെ വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ സ​ര്‍​ജ​ന്‍റെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തും. വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​ജീ​വ​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മ​ര്‍​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. സ​ജീ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.
More in Latest News :