കാസർഗോഡ്: കാസർഗോട്ടും കണ്ണൂരിലും കെട്ടിട നന്പർ ക്രമക്കേട്. കാസർഗോഡ് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നന്പറില്ല. 42 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള ഫ്ലാറ്റാണിത്. 25 കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. നഗരത്തിലെ മറ്റ് മൂന്ന് കെട്ടിടങ്ങളിലും ക്രമക്കേട് കണ്ടെത്തിയിടുണ്ട്.
കണ്ണൂരിലെ കണ്ണൂർ കോർപറേഷൻ, പാനൂർ, തലശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നന്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കെട്ടിട നന്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.