കണ്ണൂർ: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റില്‍. കാറമേല്‍ സ്വദേശി കശ്യപ്, പെരളം സ്വദേശി ഗനില്‍ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 12നാണ് പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായത്. 12ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.
ഓഫീസ് സെക്രട്ടറി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.