+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ര്യ, അ​ജ​യ് ദേ​വ്ഗ​ണ്‍ മി​ക​ച്ച ന​ടന്മാ​ർ, അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി

ന്യൂ​ഡ​ൽ​ഹി: അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ​ച്ചി നേ​ടി​യ​പ്പോ​ൾ സൂ​ര്യ​യും അ​ജ​യ് ദേ​വ്ഗ​ണും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ
സൂ​ര്യ, അ​ജ​യ് ദേ​വ്ഗ​ണ്‍ മി​ക​ച്ച ന​ടന്മാ​ർ, അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി
ന്യൂ​ഡ​ൽ​ഹി: അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ​ച്ചി നേ​ടി​യ​പ്പോ​ൾ സൂ​ര്യ​യും അ​ജ​യ് ദേ​വ്ഗ​ണും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. താ​നാ​ജി ദ് ​അ​ണ്‍​സ​ങ് വാ​രി​യ​ർ എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് അ​ജ​യ് ദേ​വ്ഗ​ണ്‍ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. സൂ​ര​റൈ​പോ​ട്ര് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് സൂ​ര്യ​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഇ​തേ സി​നി​മ​യി​ൽ നാ​യി​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് മി​ക​ച്ച ന​ടി.

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ബി​ജു മേ​നോ​ൻ മി​ക​ച്ച സഹന​ട​നു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. ഇ​തേ സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ന​ഞ്ചി​യ​മ്മ​യും നേ​ടി. മി​ക​ച്ച സ​ഹ​ന​ടി ല​ക്ഷ്മി​പ്രി​യ ച​ന്ദ്ര​മൗ​ലി​യാ​ണ്. മി​ക​ച്ച പി​ന്ന​ണി​ഗാ​യ​ക​ൻ രാ​ഹു​ൽ ദേ​ശ്പാ​ണ്ഡെ​യാ​ണ്.

മി​ക​ച്ച ഫീ​ച്ച​ർ സി​നി​മ​യ്ക്കു​ള്ള പു​ര​സ്കാ​രം സൂ​ര്യ​യു​ടെ സൂ​ര​റൈ​പോ​ട്ര​റി​ന് ല​ഭി​ച്ചു. സൂ​ര​റൈ​പോ​ട്രി​ലൂ​ടെ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം ശാ​ലി​നി ഉ​ഷ നാ​യ​ർ, സു​ധ കൊ​ങ്കാ​ര എ​ന്നി​വ​ർ ല​ഭി​ച്ചു.

ജ​ന​പ്രി​യ ചി​ത്രം അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ താ​നാ​ജി ദ് ​അ​ണ്‍​സ​ങ് വാ​രി​യ​റി​നാ​ണ്. മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​മാ​യി സു​മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ മ​ഡോ​ണേ അ​ശ്വി​ൻ (മ​ണ്ടേ​ല) ആ​ണ്.
More in Latest News :