+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ പു​ര​സ്കാ​രം: നോ​ണ്‍ ഫീ​ച്ച​ർ വിഭാഗത്തിലും നേട്ടവുമായി മ​ല​യാ​ളി​ക​ൾ

ന്യൂഡൽഹി : 2020ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ലെ നോ​ണ്‍ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് നേ​ട്ടം.മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം "ശ​ബ്ദി​ക്കു​ന്ന ക​ല​പ്പ' എ​ന
ദേ​ശീ​യ പു​ര​സ്കാ​രം: നോ​ണ്‍ ഫീ​ച്ച​ർ വിഭാഗത്തിലും നേട്ടവുമായി  മ​ല​യാ​ളി​ക​ൾ
ന്യൂഡൽഹി : 2020-ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ലെ നോ​ണ്‍ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് നേ​ട്ടം.

മി​ക​ച്ച ഛായാ​ഗ്ര​ഹ​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം "ശ​ബ്ദി​ക്കു​ന്ന ക​ല​പ്പ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ നേ​ടി.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധി​യാ​യ ചി​ത്ര​മാ​യി ന​ന്ദ​ൻ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള ചി​ത്രം"​ഡ്രീ​മിം​ഗ് ഓ​ഫ് വേ​ഡ്സ്' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശോ​ഭ ത​രൂ​ർ ശ്രീ​നി​വാ​സ​ന്‍റെ ചി​ത്ര​വും നോ​ണ്‍ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​ര​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. "റാ​പ്സൊ​ഡി ഓ​ഫ് റെ​യി​ൻ​സ്-​മ​ണ്‍​സൂ​ണ്‍​സ് ഓ​ഫ് കേ​ര​ള' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ശ​ബ്ദ​വി​വ​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​ന്‍റെ സ​ഹോ​ദ​രി ശോ​ഭ​യു​ടെ ചി​ത്രം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ധീ​ര​ജ് ഷാ​യു​ടെ "ടെ​സ്റ്റി​മ​ണി ഓ​ഫ് അ​നാ​'യാ​ണ് മി​ക​ച്ച നോ​ണ്‍ ഫീ​ച്ച​ർ ചി​ത്രം.

ച​ല​ച്ചി​ത്ര ര​ച​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശം അ​നൂ​പ് രാ​മ​കൃ​ഷ്ണ​ന്‍റെ "എം​ടി-​അ​നു​ഭ​വ​ങ്ങ​ളു​ടെ പു​സ്ത​കം' നേ​ടി. മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​മാ​യി ഈ​ശ്വ​ർ ദേ​ശാ​യി​യു​ടെ "ദ ​ലോം​ഗ​സ്റ്റ് കി​സ്' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശാ​ണ് മി​ക​ച്ച ച​ല​ച്ചി​ത്ര സൗ​ഹൃ​ദ സം​സ്ഥാ​നം. ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ത്ത​ർ പ്ര​ദേ​ശും ഉ​ത്ത​രാ​ഖ​ണ്ഡും ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി.
More in Latest News :