കോട്ടയം: വൈക്കത്ത് പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന തെരുവ് നായ നാലു പേരെ കടിച്ചു. കടിയേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പുരുഷന്(75) എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ ദേഹമാസകലം നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരും 60 വയസിന് മുകളിലുള്ളവരാണ്. കടിയേറ്റ നാലു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാതൊരു പ്രകോപനവും കൂടാതെയാണ് നായ ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടിവന്ന നായ ആളുകളെ കടിക്കുകയായിരുന്നു.
ആളുകളെ ആക്രമിച്ച സ്ഥലത്തുതന്നെ നായ ചത്തുവീണു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നു പ്രദേശത്തെ മൃഗാശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
ചത്ത നായയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഏറെ നാളുകളായി വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.