കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നാലു യുവാക്കള്‍ക്കെതിരെ കേസെടുത്തത്.
KL-10 AZ 7588 എന്ന വാഹനത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.വളരെ അപകടകരമായ നിലയില്‍ വാഹനത്തിന്റെ നാലു ഡോറുകളിലായി തൂങ്ങി നിന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ചുരത്തിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തു കൂടിയാണ് ഇത്തരത്തില്‍ അപകടരമായ രീതിയില്‍ സഞ്ചരിച്ചത്.
അഭ്യാസംപ്രകടനം നടത്തിയ കാറ് കോഴിക്കോട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നു അന്വേഷണസംഘം അറിയിച്ചു.