കൊളംബോ: ദിനേഷ് ഗുണവര്‍ധനെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്കു മുമ്പിലാണ് ഗുണവര്‍ധനെ സത്യപ്രതിജ്ഞ ചെയ്തത്.
ശ്രീലങ്കയിലെ മുന്‍ പ്രസിഡന്റ് രജപക്സെയുടെ അനുയായിയാണ് ഗുണവര്‍ധനെ. നേരത്തെ ആഭ്യന്തര - തദ്ദേശം, വിദേശകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ക്കു നേരെ നടപടി കടുപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു.
സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തി ചാര്‍ജുണ്ടായി. നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.