ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.71 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. 99.37 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത്. 98.83 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. 94.54 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടെ വിജയശതമാനം 91.25 ആണ്. ട്രാന്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ നൂറു ശതമാനം വിജയം സ്വന്തമാക്കി.
പരീക്ഷ നടന്ന് ഒരു മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം പത്താം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച മൂന്നിന് പരിഗണിക്കും.