ന്യൂഡൽഹി: നിരോധിതസംഘടനായ ജമാഅത് ഉൽ മുജാഹിദ്ദീനുമായി (ജെഎംബി) ബന്ധമുള്ള ബിഹാർ സ്വദേശിയെ എൻഐഎ സംഘം അറസ്റ്റ്ചെയ്തു. രാജ്യത്ത് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതിനുശ്രമിച്ചുവെന്ന കേസിലാണ് ഈസ്റ്റ് ചന്പാരനിലെ സിസ്വാനിയിൽ അലി അസ്ഗർ എന്ന അബ്ദുള്ള ബിഹാരിയെ അറസ്റ്റ്ചെയ്തത്.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്നുപേരുൾപ്പെടെ ആറ് ജെഎംബി പ്രവർത്തകർ നേരത്തേ എൻഐഎയുടെ പിടിയിലായിരുന്നു. യുവാക്കളെ ജിഹാദിനു പ്രേരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്നുപേരുൾപ്പെടെ ആറ് ജെഎംബി പ്രവർത്തകർ നേരത്തേ എൻഐഎയുടെ പിടിയിലായിരുന്നു. യുവാക്കളെ ജിഹാദിനു പ്രേരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.