+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ൽ ഗേ​റ്റ്സി​നെ മ​റി​ക​ട​ന്നു; ലോ​ക സ​ന്പ​ന്ന​രി​ൽ അ​ദാ​നി നാ​ലാ​മ​ത്

ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സി​നെ സ​ന്പ​ത്തി​ൽ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി. ഫോ​ബ്സി​ന്‍റെ ലോ​ക കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് 115.4 ബി​ല്
ബി​ൽ ഗേ​റ്റ്സി​നെ മ​റി​ക​ട​ന്നു; ലോ​ക സ​ന്പ​ന്ന​രി​ൽ അ​ദാ​നി നാ​ലാ​മ​ത്
ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സി​നെ സ​ന്പ​ത്തി​ൽ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി. ഫോ​ബ്സി​ന്‍റെ ലോ​ക കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് 115.4 ബി​ല്യ​ണ്‍ ഡോ​ള​ർ സ​മ്പാ​ദ്യ​മു​ള്ള അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ നാ​ലാ​മ​ത് എ​ത്തി​യ​ത്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് അ​ദാ​നി 100 ബി​ല്യ​ണ്‍ ഡോ​ള​ർ ക്ല​ബി​ലെ​ത്തി​യ​ത്. 49 ബി​ല്ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക്ക് 2021-ൽ ​മാ​ത്ര​മു​ണ്ടാ​യ​ത്.

ഒ​രോ ആ​ഴ്ച​യി​ലും 6,000 കോ​ടി രൂ​പ​യു​ടെ വ​ള​ർ​ച്ച എ​ന്ന നി​ര​ക്കി​ലാ​ണ് അ​ദാ​നി​യു​ടെ സ​ന്പ​ത്ത് 2021-ൽ ​വ​ർ​ധി​ച്ച​ത്. ടെ​സ്‌​ല സ്ഥാ​പ​ക​ൻ എ​ലോ​ണ്‍ മ​സ്കാ​ണ് 234 ബി​ല്ല്യ​ണ്‍ ഡോ​ള​റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

ലൂ​യി​സ് വി​റ്റ​ണ്‍ സി​ഇ​ഒ ബെ​ർ​നാ​ൾ​ഡ് ആ​ർ​നോ​ൾ​ട്ട് ര​ണ്ടാ​മ​തും ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് മു​ന്നാ​മ​തു​മാ​ണ്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​ട്ടി​ക​യി​ൽ പ​ത്താ​മ​താ​ണ്.
More in Latest News :