+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെയ്സിനയുടെ നായികയാകാൻ..! മുർമു ബഹുദൂരം മുന്നിൽ

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് മികച്ച ലീഡ്. ദ്രൗപതി മുർമുവിന് ഇതുവരെ 540 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ
റെയ്സിനയുടെ നായികയാകാൻ..! മുർമു ബഹുദൂരം മുന്നിൽ
ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിന് മികച്ച ലീഡ്. ദ്രൗപതി മുർമുവിന് ഇതുവരെ 540 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ വോട്ട് ലഭിച്ചു.

മുർമുവിന് 3,78,000 വോട്ട് മൂല്യം ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്ക്ക് 1,45,600 വോട്ട് മൂല്യം മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. വോട്ടെണ്ണൽ തുടരുകയാണ്. വൈകിട്ടോടെ ഫലപ്രഖ്യാപനം ഉണ്ടാകും.

ദ്രൗപദി മുർമുവിന് 65 ശതമാനത്തിലധികം വോട്ട് ലഭിക്കുമെന്നാണു സൂചന. ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രപതിസ്ഥാനത്തെത്തുന്ന ആദ്യ ആദിവാസി വനിത എന്ന നേട്ടം സ്വന്തമാക്കാനാകും. 25നു പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
More in Latest News :