ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിരക്കു വര്‍ധനയെ പരിഹസിച്ചുകൊണ്ട് പുതിയ ട്രോള്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ തമാശ പങ്കുവച്ചത്.
ഇത്രയും ബുദ്ധിപരമായ തമാശ സൃഷ്ടിച്ചത് ആരെന്നറിയില്ല. പക്ഷേ ജിഎസ്ടി വരുമാനത്തിനു പിന്നിലെ വിഡ്ഢിത്തം എടുത്തുകാണിക്കുന്നതാണ് ഈ ട്രോളെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച ജിഎസ്ടി നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ഇതിനെ വിമര്‍ശിച്ചു സാമൂഹ്യമാധ്യങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.
പനീറിനു 5 ശതമാനം ജിഎസ്ടിയും, ബട്ടറിനു 12 ഉം മസാലയ്ക്ക് 5 ശതമാനവുമാണ് ജിഎസ്ടി. അങ്ങനെയെങ്കില്‍ പനീര്‍ ബട്ടര്‍ മസാലയുടെ ജിഎസ്ടി എത്രയെന്ന് കണ്ടുപിടിക്കാനാകും പുതിയ കണക്കു പരീക്ഷയിലെ ചോദ്യമെന്നായിരുന്നു തരൂര്‍ പങ്കുവച്ച തമാശ.I don't know who comes up with these brilliant WhatsAPP forwards but this one skewers the folly of the GST as few jokes have! pic.twitter.com/zcDGzgGOIQ
— Shashi Tharoor (@ShashiTharoor) July 20, 2022