+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ണി​യാ ഗാ​ന്ധി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ

ന്യൂഡൽഹി: സോ​ണി​യാ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന് ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ. ഇ​വി​ടേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​
സോ​ണി​യാ ഗാ​ന്ധി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ
ന്യൂഡൽഹി: സോ​ണി​യാ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന് ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ. ഇ​വി​ടേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ഡി ഓ​ഫീ​സി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​സോ​ണി​യാ ഗാ​ന്ധി ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സോ​ണി​യാ ഗാ​ന്ധി അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കാ​മെ​ന്ന് ഇ​ഡി അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും സോ​ണി​യാ ഗാ​ന്ധി അ​ത് നി​ര​സി​ക്കു​ക​യും ഇ​ഡി ഓ​ഫീ​സി​ലെ​ത്തു​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ, രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ൾ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ​ത്.
More in Latest News :