+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം വി​ട്ട് ടോ​ള്‍ ബൂ​ത്തി​ല്‍ ഇ​ടി​ച്ചു ക​യ​റി; നാ​ല് മ​ര​ണം

ബം​ഗ​ളൂ​രു: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ടോ​ൾ ബൂ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. ക​ര്‍​ണാ​ട​ക ഉ​ഡു​പ്പി ജി​ല്ല​യി​ലെ ഹി​രൂ​റി​ലു​ള്ള ഒ​രു ടോ​ള്‍​ബൂ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ
ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം വി​ട്ട് ടോ​ള്‍  ബൂ​ത്തി​ല്‍ ഇ​ടി​ച്ചു ക​യ​റി; നാ​ല് മ​ര​ണം
ബം​ഗ​ളൂ​രു: ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ടോ​ൾ ബൂ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. ക​ര്‍​ണാ​ട​ക ഉ​ഡു​പ്പി ജി​ല്ല​യി​ലെ ഹി​രൂ​റി​ലു​ള്ള ഒ​രു ടോ​ള്‍​ബൂ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടോ​ള്‍ ബൂ​ത്തി​ലെ പ്ര​ത്യേ​ക പാ​ത​യി​ലേ​ക്ക് വാ​ഹ​നം വ​രു​ന്ന​ത് ക​ണ്ട ബൂ​ത്ത് ജീ​വ​ന​ക്കാ​ര്‍ റോ​ഡി​ലു​ള്ള ബാ​രി​ക്കേ​ഡ് മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് ഇ​ടി​ച്ചു​മ​റി​യു​ക​യാ​യി​രു​ന്നു.

രോ​ഗി​ക്കൊ​പ്പം ര​ണ്ട് പേ​രു​കൂ​ടി ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്നു. ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രും ഒ​രു ടോ​ള്‍​ബൂ​ത്ത് ജീ​വ​ന​ക്കാ​ര​നു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
More in Latest News :