+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്തെ ഏ​റ്റ​വും "പ​വ​ർ​ഫു​ൾ' പാ​സ്പോ​ർ​ട്ട്; ഇ​ന്ത്യ​ക്ക് നേ​രി​യ മു​ന്നേ​റ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ ശ​ക്തി നേ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചു. ഹെ​ൻ​ലി റി​പ്പോ​ർ​ട്ട് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം 90ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ
ലോ​ക​ത്തെ ഏ​റ്റ​വും
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ ശ​ക്തി നേ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചു. ഹെ​ൻ​ലി റി​പ്പോ​ർ​ട്ട് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം 90-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ നി​ല​വി​ലെ സ്ഥാ​നം 87-ാമ​താ​ണ്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ ഇ​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​സ​പ്പോ​ർ​ട്ടി​ന്‍റെ ശ​ക്തി ക​ണ​ക്കാ​കു​ന്ന​ത്. 2006-ൽ 74ാം ​സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ സ്ഥാ​നം പീ​ന്നി​ട് ഇ​ടി​യു​ക​യാ​യി​രു​ന്നു. 2020-ൽ 84ാം​മ​തും 2021-ൽ 90ാം​മ​തു​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

നി​ല​വി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് 60 രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​കൂ​ർ വീ​സ​യി​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാം. ലോ​ക​ത്തെ ഏ​റ്റ​വും ക​രു​ത്തു​ള്ള പാ​സ്പോ​ർ​ട്ട് ജ​പ്പാ​ന്‍റെ​യാ​ണ്. 193 രാ​ജ്യ​ങ്ങ​ളി​ൽ വീ​സ​യി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ജ​പ്പാ​ൻ ഒ​ന്നാം സ്ഥാ​നം എ​ത്തു​ന്ന​ത്.

192 രാ​ജ്യ​ങ്ങ​ളി​ൽ വീ​സ​യി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ കൊ​റി​യ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. പ​ട്ടി​ക പ്ര​കാ​രം ബ്രി​ട്ട​ൺ ആ​റാ​മ​തും അ​മേ​രി​ക്ക ഏ​ഴാ​മ​തു​മാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നാ​ണ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ.
More in Latest News :