കൊച്ചി: കളമശേരിയിൽ നിർമാണത്തിലിരിക്കുന്ന കാൻസർ റിസർച്ച് സെന്ററിലേക്ക് എം സാൻഡുമായി എത്തിയ ടിപ്പർ ലോറി കത്തിനശിച്ചു. രാവിലെ ഒൻപതോടെ മെഡിക്കൽ കോളജിന് സമീപമാണ് സംഭവം
എം സാൻഡ് ഇറക്കിയ ശേഷം ഡ്രൈവർ ചായ കുടിക്കാനായി വണ്ടിനിർത്തി ഇറങ്ങിയതിന് പിന്നാലെയാണ് തീ കണ്ടത്. നിമിഷ നേരം കൊണ്ട് വാഹനം കത്തി നശിച്ചു.
ഡ്രൈവർ കാബിനിലെ ഷോർട്ട് സർക്യൂട്ട് ആകാം അപകടത്തിന് കാരണമെന്ന് കരുതുന്നതായി ഫയർഫോഴ്സ് അറിയിച്ചു.