ന്യൂഡൽഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാണക്കേടായി ഉത്തേജക മരുന്ന് ഉപയോഗം. രണ്ട് പ്രധാന താരങ്ങള്‍ മരുന്നു ഉപയോഗിച്ചതിന് പിടിയിലായി.
ഇന്ത്യക്കു വേണ്ടി മത്സരിക്കാനിരുന്ന ധനലക്ഷ്മി, ഐശ്വര്യ ബാബു എന്നിവരെയാണ് മരുന്ന് ഉപയോഗത്തെതുടര്‍ന്ന് മത്സരത്തില്‍നിന്ന് ഒഴിവാക്കിയത്.
ജൂലൈ 22 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനിരുന്ന താരങ്ങളാണ് ഇരുവരും. 100 മീറ്റര്‍, 4x100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ മത്സരിക്കാനിരുന്ന താരമാണ് ധനലക്ഷ്മി. ട്രിപിള്‍ ജംപ് താരമാണ് ഐശ്വര്യ ബാബു.
ജൂലൈയില്‍ അമേരിക്കയില്‍ നടക്കുന്ന ലോകചാമ്പ്യന്ഷില് മത്സരിക്കാന്‍ ധനലക്ഷ്മി യോഗ്യത നേടിയിരുന്നു. വിസ പ്രശ്നം കാരണമാണ് മത്സരത്തില്‍ പങ്കെടുക്കാതിരുന്നത്.